21
Nov 2025
Sat
21 Nov 2025 Sat
iuml kottayam

Kottayam District Panchayath IUML seat കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കാല്‍ നൂറ്റാണ്ടിന് ശേഷം മുസ്ലിം ലീഗ് നല്‍സര രംഗത്തെത്തുന്നു. ഒരു സീറ്റ് ലീഗിന് നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. എന്നാല്‍, ഏത് സീറ്റാണെന്ന കാര്യം പിന്നീട് തീരുമാനിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന് മുമ്പ് 2000ലാണ് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ലീഗ് സ്ഥാനാര്‍ഥി മല്‍സരിച്ചത്. എരുമേലി സീറ്റില്‍ മല്‍സരിച്ച് ലീഗ് പരാജയപ്പെടുകയായിരുന്നു. പിന്നാലെ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു

ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് ഒരു വാര്‍ഡ് കൂടിയ പശ്ചാത്തലത്തിലാണ് ലീഗ് വീണ്ടും പിടിമുറുക്കിയത്. കഴിഞ്ഞ തവണ 22 സീറ്റ് ഉണ്ടായിരുന്നത് വാര്‍ഡ് വിഭജനത്തില്‍ 23 ആയി ഉയര്‍ന്നിരുന്നു.

ALSO READ: വോട്ട് ചോരി; ഡാറ്റ സെന്ററിന് വേണ്ടി വോട്ട് വെട്ടാന്‍ കൂട്ടു നിന്ന ബംഗാള്‍ സ്വദേശി അറസ്റ്റില്‍; ഉപയോഗിച്ചത് 3000ഓളം വ്യാജ സിമ്മുകള്‍

സീറ്റ് നല്‍കിയില്ലെങ്കില്‍ നാലിടത്ത് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ലീഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 14 വാര്‍ഡില്‍ കോണ്‍ഗ്രസും 8ല്‍ കേരള കോണ്‍ഗ്രസും മല്‍സരിക്കും.

എരുമേലി, മുണ്ടക്കയം സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസ് വഴങ്ങിയില്ല. ജയിക്കാന്‍ സാധ്യതയില്ലാത്ത സീറ്റുകളില്‍ ഏതെങ്കിലും നല്‍കി ഒതുക്കാനാണ് നീക്കം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക