25
Sep 2023
Sat
25 Sep 2023 Sat

കുവൈത്ത് സിറ്റി: കോഴിക്കോട് കൊയിലാണ്ടി സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മാടാക്കര പള്ളിപ്പറമ്പില്‍ അബ്ദുല്ലയുടെയും മറിയമിന്റെയും മകന്‍ അബ്ദുല്‍ റസാഖ് (41) ആണ് മരിച്ചത്.
ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാല്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.