23
Apr 2023
Mon
23 Apr 2023 Mon

ജിദ്ദ: ജിദ്ദയിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോട് ഡിസ്ട്രിക്ട് ഫോറം (കെഡിഎഫ്) ഇഫ്താര്‍ സൗഹൃദ സംഗമ വേദിയായി. ഷറഫിയ്യ കിനാന ഹോട്ടലില്‍ നടന്ന ഇഫ്താറില്‍ ജിദ്ദയിലെ കോഴിക്കോട്ട് ജില്ലക്കാരും സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കോഴിക്കോടന്‍ തനിമ ചോര്‍ന്നു പോകാതെ കെഡിഎഫിലെ വനിതകള്‍ ഒരുക്കിയ വിഭവങ്ങള്‍ നോമ്പുകാരുടെ മനസ്സും വയറും നിറച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഫ്താറിനോടനുബന്ധിച്ച് നടന്ന ഹ്രസ്വമായ ചടങ്ങ് അഹമ്മദ് ഹിഫ്സുവിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. പ്രസിഡന്റ്് ഹിഫ്സുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹസ്സന്‍ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അംഗത്വ അപേക്ഷ ഫോമുകള്‍ വാണിജ്യ പ്രമുഖന്‍ ഇമാദ് ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അബ്ദുറഹിമാന് നല്‍കി ഡിപിഎസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ മാസ്റ്റര്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

യൂസഫ് ഹാജി, നൗഫാര്‍ ബിടി, അബ്ദുല്‍ വഹാബ് എന്‍പി, റിയാസ് കള്ളിയത്ത്, ടികെ അബ്ദുറഹ്‌മാന്‍, മന്‍സൂര്‍ ഫറോക്ക് ,ലത്തീഫ് പൂനൂര്‍, അഷ്റഫ് അല്‍ഹറബി, അര്‍ഷാദ് ഫറോക്ക് ,സുബൈര്‍ വാണിമേല്‍, മജീദ്, നാസര്‍ കോഴിത്തോടി, മുഹമ്മദലി, ഗഫൂര്‍ ചാലില്‍, ബഷീര്‍, ഡോക്ടര്‍ വിസി ഹാരിസ്, അന്‍സാര്‍ നാദാപുരം, നിസാര്‍ മടവൂര്‍, ഹാരിസ് തൂണിച്ചേരി, താജുദ്ദീന് അത്തോളി, സാലിഹ് കാവോത്ത്, അബ്ദുല്‍ മജീദ് വെള്ളയോട്ട്, അബ്ദുസമദ് ഫറോക്ക്, അബ്ദുറഹിമാന്‍ പുലാപ്പാടി, താഹിര്‍ തങ്ങള്‍, റാഫി കോഴിക്കോട്, ആദില്‍ പി കെ, ഷംഷീര്‍, അഡ്വ. ഷംസുദ്ദീന്‍ ഓലശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബൃഹത്തായ കര്‍മ പദ്ധതി രൂപപ്പെടുത്തുന്നതിനായി ജിദ്ദയിലെ എല്ലാ കോഴിക്കോട്ടുകാരും അംഗത്വ കാംപയിനില്‍ പങ്കാളികളാകണമെന്നും അതിനായി മെംബര്‍ഷിപ്പ് കണ്‍വീനര്‍മാരായ അര്‍ഷാദ് ഫറോക്ക് ഷംസീര്‍ എന്നിവരെ ബന്ധപെടണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. സെക്രട്ടറി ഇക്ബാല്‍ പൊക്കുന്ന് സ്വാഗതവും ട്രഷറര്‍ അനില്‍ ബാബു നന്ദിയും പറഞ്ഞു.