07
Feb 2024
Tue
07 Feb 2024 Tue
kozhikkode native expat dies in saudi arabia

കോഴിക്കോട് കാരപ്പറമ്പ് വെണ്ണീര്‍വയല്‍ സ്വദേശി പരേതനായ ചേക്കുഞ്ഞിയുടെയും ഖദീജാബിയുടെയും മകന്‍ അബ്ദുല്‍ നാസര്‍(58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. യാംബു അല്‍ ഹംറാനി ഫക്‌സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.(kozhikkode native expat dies in saudi arabia)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹപ്രവര്‍ത്തകരോടൊപ്പമാണ് അബ്ദുല്‍ നാസര്‍ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിക്കായി ബസ്സില്‍ ജോലിസ്ഥലത്തേക്ക് പോയത്. ഒപ്പമുണ്ടായിരുന്നവരെരല്ലാം ബസ് ജോലിസ്ഥലത്തിയപ്പോള്‍ ഇറങ്ങി. അബ്ദുല്‍ നാസര്‍ ഇറങ്ങാതെ വന്നതോടെ നടത്തിയ പരിശോധനയില്‍ ബസ്സിലെ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

യാംബു റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇര്‍ഷാദ് (മുന്‍ യാംബു പ്രവാസി), നൗശത്ത്, ജംഷത്ത്. മരുമക്കള്‍: മുബാറക്, ജംഷീദ്, ഷഹല. സഹോദരങ്ങള്‍: റാഫി, അഷ്റഫ്, അസ്മാബി, സുഹറാബി, ഖൈറുന്നീസ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക