30
Nov 2024
Sun
30 Nov 2024 Sun
Kozhikkode native man dies in Dubai

ദുബായ്: കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു. കിഴക്കോട്ട് കടവ് സി കെ കോട്ടേജില്‍ പരേതനായ ചെല്ലട്ടാന്‍കണ്ടി അബ്ദുല്ല- മറിയം ദമ്പതികളുടെ മകന്‍ സി കെ മുഹമ്മദാ(53)ണ് മരിച്ചത്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും നടുവണ്ണൂരിലെ നാഷണല്‍ ബില്‍ഡേഴ്സ് സ്ഥാപകനും നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന മുഹമ്മദ് നാലുമാസം മുമ്പാണ് ദുബൈയില്‍ എത്തിയത്. റസീനയാണ് ഭാര്യ. മക്കള്‍: അഖിത ജുസൈറ, ഡോ. റിസ്വാന, മുഹ്സിന (എംബിബിഎസ് വിദ്യാര്‍ഥിനി ജോര്‍ജിയ), അര്‍ഫിന്‍ മുഹമ്മദ് (വിദ്യാര്‍ഥി, സെന്റ് മീരാസ് സ്‌കൂള്‍ പേരാമ്പ്ര). മരുമക്കള്‍: മുഹമ്മദ് റാഫി (കുറ്റ്യാടി) ഡോ. അജ്മല്‍ (കാളികാവ്). മൊയ്തീന്‍ (ഖത്തര്‍), റസിയ സഹോദരങ്ങളാണ്. മൃതദേഹം നാളെ (തിങ്കള്‍) നാട്ടില്‍ എത്തിച്ച ശേഷം ഖബറടക്കും.