02
Apr 2025
Wed
02 Apr 2025 Wed
Kozhikkode native man dies in wasp attack in Gudallur

പെരുന്നാള്‍ അവധി ആഘോഷിക്കാന്‍  തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിലെത്തിയ കോഴിക്കോട് സ്വദേശി കടന്നല്‍കുത്തേറ്റ് മരിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് കടന്നലുകളുടെ ആക്രമണത്തില്‍ പരിക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ (23) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയില്‍ നീഡില്‍ പോയ്ന്റില്‍ വച്ചാണ് സംഘത്തെ കടന്നലുകള്‍ കുത്തിയത്. കടന്നലുകളുടെ കുത്തേറ്റ് കുഴഞ്ഞ് വീണ സാബിറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക