21
May 2025
Mon
21 May 2025 Mon
Kozhikkode native woman dies in Saudi Arabia due to heart attack

കോഴിക്കോട് മുക്കം സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ ജുബൈലില്‍ മരിച്ചു. മണാശ്ശേരി സ്വദേശിനി റുബീന കരിമ്പലങ്ങോട്ട്(35)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളില്‍ പോയി മടങ്ങിവന്ന കുട്ടികള്‍ പലതവണ വിളിച്ചിട്ടും അമ്മ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് റുബീനയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജുബൈലിലെ എസ്എംഎച്ച് കമ്പനി ജീവനക്കാരനാണ് റുബീനയുടെ ഭര്‍ത്താവ് അബ്ദുല്‍ മജീദ്. മക്കള്‍: അംജദ്, അയാന്‍. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.