കോഴിക്കോട്ട് ഒമ്പതാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു: കേസായതോടെ പ്രതി ഒളിവില്‍
|
കോഴിക്കോട്: കോഴിക്കോട്ട് ഒമ്പതാം ക്ലാസുകാരിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. ശാരീരിക അവശതനേരിട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ഥിനി ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടര്‍ പൊലീസിനെയും ചൈല്‍ഡ് ഹെല്‍പ് ലൈനെയും വിവരമറിയിച്ചത് പ്രകാരം കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. കോഴിക്കോട് പെരുവണ്ണാമുഴി പൊലീസ് ആണ് കേസെടുത്തത്.
ഈ മാസം 17നാണ് പോക്‌സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നാണ് അവരുടെ വിശദീകരണം. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


