02
Dec 2023
Thu
02 Dec 2023 Thu

കരിപ്പൂരിലേക്കും തിരുവനന്തപുരത്തേക്കും വീണ്ടുമെത്തുന്നു അബുദാബി ഇത്തിഹാദ്; സമയവും നിരക്കും ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കരിപ്പൂരിലേക്കും തിരുവനന്തപുരത്തേക്കും അബുദാബി ആസ്ഥാനമായ ഇത്തിഹാദ് വിമാന സര്‍വീസ് വീണ്ടും എത്തുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജനുവരി ഒന്നുമുതല്‍ കോഴിക്കോട്ഇത്തിഹാദ് സര്‍വീസ് പുനരാരംഭിക്കുന്നത്. 20,000 രൂപമുതലാണ് ടിക്കറ്റ് നിരക്ക്. കോവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ക്കുവന്ന നിയന്ത്രണവുമാണ് ഇത്തിഹാദ് സര്‍വീസുകളെ ബാധിച്ചത്. കോഴിക്കോട് – അബുദാബി മേഖലയില്‍ ദിവസവും നാലു സര്‍വീസുകളുണ്ടായിരുന്ന ഇത്തിഹാദ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് അത് അവസാനിപ്പിക്കുകയായിരുന്നു. 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ക്ക് കോഴിക്കോട്ട് സര്‍വീസിന് അനുമതി ലഭിച്ചതാണ് ഇത്തിഹാദിനു തുണയായത്.

ഉച്ചയ്ക്ക് 2.20ന് അബുദാബിയില്‍നിന്നു പുറപ്പെടുന്ന വിമാനം വൈകീട്ട് 7.05ന് കരിപ്പൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ്. തിരിച്ച് രാത്രി 9.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 12.05ന് അബുദാബിയിലെത്തും. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 320 ആണ് സര്‍വീസ് നടത്തുക. ഇതില്‍ എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് ക്രമീകരിച്ചത്.

എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.55ന് അബൂദബിയിലെത്തും. ഏഴ് കിലോ മുതല്‍ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുംവിധം വിവിധ നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ് കേരളമെന്ന് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.കേരളത്തിന് പുറമെ ഡിമാന്‍ഡ് അനുസരിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂ ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളിലും സേവനം വിപുലമാക്കാനുള്ള പദ്ധതികള്‍ കമ്പനിക്കുണ്ട്. നിലവില്‍ ഇത്തിഹാദും സഹോദര സ്ഥാപനമായ എയര്‍ അറേബ്യയും ചേര്‍ന്ന് 232 പ്രതിവാര ഫ്‌ളൈറ്റുകളാണ് ഇന്ത്യയിലെ 10 പ്രധാന സ്ഥലങ്ങളില്‍ നിന്ന് നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കും തിരികെയുമുള്ള സര്‍വീസിന് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുള്ള സാഹചര്യത്തില്‍ എയര്‍ലൈന്‍ വ്യവസായ രംഗത്ത് മത്സരം മുറുകും

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക