കോഴിക്കോട് പുതിയങ്ങാടിയില്‍ വയോധികനായ സിസി ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കൊലപാതകശ്രമം. (Kozhikode SDTU-CITU clash; Attempted murder on auto driver) അനധികൃതമായി സര്‍വീസ് നടത്തുന്ന തൊഴിലാളികള്‍ ഇരുട്ടിന്റെ മറവില്‍ ഓട്ടോ തൊഴിലാളിയായ പി കെ സുല്‍ഫിക്കറിനെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് ആരോപണം. വ്യാഴാഴ്ച രാത്രി 7 മണിയോടുകൂടിയാണ് സംഭവം. എസ്ഡിപിഐയുടെ തൊഴിലാളി സംഘടനയായ എസ്ഡിടിയു പുതിയങ്ങാടി ഓട്ടോ യൂനിറ്റ് കണ്‍വീനറാണ് സുല്‍ഫിക്കര്‍.
|
പ്രദേശത്ത് അനധികൃത സര്‍വീസ് നടത്തുന്ന പെര്‍മിറ്റ് ഇല്ലാത്ത തൊഴിലാളികളും പെര്‍മിറ്റുള്ളവരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സുല്‍ഫിക്കറിനെ കൂരമായി മര്‍ദ്ദിച്ചത്.
സിറ്റി പരിധിയില്‍ പെട്ട സ്ഥലത്ത് പെര്‍മിറ്റ് ഇല്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തൊഴിലാളികള്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ എലത്തൂര്‍ പോലീസ് ഇടപെടുകയും തര്‍ക്കം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് രാത്രി ഏകദേശം പത്തുമണിയോടെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സുല്‍ഫിക്കറിനെ ഗുരുതരമായ പരിക്കുകളോടെ ബീച്ച് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകളും നടപടികളും ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഒമ്പതര മണിക്ക് സിസി ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം നടക്കും.


