ജിദ്ദ: കെ പി സി സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ജിദ്ദ റീജ്യൻ അംഗത്വ വിതരണം ആരംഭിച്ചു. പ്രശസ്ത ഗായികയും ഒ ഐ സി സി വനിതാ വിഭാഗം അംഗവുമായ സോഫിയ സുനിലിന് ആദ്യ അംഗത്വം നൽകി ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി അറേബ്യ റീജ്യൻ അക്കാദമിക് കൗൺസിൽ അംഗങ്ങളായ സുജു തേവരുപറമ്പിൽ, സിമി അബ്ദുൽ ഖാദർ എന്നിവർ പ്രിയദർശിനി പബ്ലിക്കേഷൻ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു.
|
ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ജന: സെക്രട്ടറി അസാഹ്ബ് വർക്കല, വൈസ് പ്രസിഡൻ്റ് സഹീർ മാഞ്ഞാലി, ഗ്ലോബൽ കമ്മറ്റി അംഗം അലി തേക്കുത്തോട്, നാഷണൽ കമ്മറ്റി അംഗം അനിൽ കുമാർ പത്തനംതിട്ട, ജോ.ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി, സെക്രട്ടറി ഉമ്മർ മങ്കട, നോർക്കാ കൺവീനർ അബ്ദുൽ ഖാദിർ, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അയൂബ്ഖാൻ പന്തളം, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഷമീർ നദവി, വർഗ്ഗീസ് ഡാനിയേൽ, നൗഷാദ് ചാലിയാർ, ജസീം, നവാസ് ബീമാപള്ളി, റാഷിദ് വർക്കല, ഷാനവാസ് എന്നിവർ ആശംസകൾ നേർന്നു.


