13
May 2026
Tue
13 May 2026 Tue
KSEB announces power outage in 4 districts

സംസ്ഥാനത്ത് നാലു ജില്ലകളില്‍ വരുന്ന 7 ദിവസത്തേക്ക് വൈദ്യുതി തടസ്സപ്പെടുമെന്ന് കെഎസ്ഇബി. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ കോഴിക്കോട് 400 കെ വി സബ് സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു മുതലുള്ള ഏഴു ദിവസത്തേക്കാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. തകരാര്‍ പരിഹരിക്കാന്‍ ഏഴു ദിവസം വേണ്ടിവരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ALSO READ: മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ഥികള്‍ മരിച്ചു