വൈദ്യുതി തടസ്സപ്പെട്ടോ? വിളിക്കൂ ഈ നമ്പറില്‍ 9496001912 വാട്‌സ്ആപ്പ് വഴി മെസേജും അയക്കാം
|
തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടാല്‍ 9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചും വാട്‌സ് ആപ്പ് സന്ദേശമയച്ചും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് KSEB അറിയിച്ചു. സെക്ഷന്‍ ഓഫീസില്‍ വിളിച്ചുകിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പറില്‍ KSEBയുടെ കേന്ദ്രീകൃത കോള്‍സെന്ററിലേക്കും വിളിക്കാവുന്നതാണ്.
ഐവിആര്‍എസ് സംവിധാനത്തിലൂടെ അതിവേഗം പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912ല്‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ കൂടി അറിഞ്ഞിരിക്കുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോള്‍ വൈദ്യുതി നിലക്കുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ KSEB ഓഫിസിലുകളിലേക്കുള്ള പരാതിയും കൂടിയിട്ടുണ്ട്. എന്നാല്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറിയിപ്പ്.

ഒരു സെക്ഷന്റെ കീഴില്‍ 15,000 മുതല്‍ 25,000 വരെ ഉപഭോക്താക്കള്‍ ഉണ്ടായിരിക്കും. ഒരു ലാന്‍ഡ് ഫോണ്‍ മാത്രമാണ് സെക്ഷന്‍ ഓഫീസുകളില്‍ നിലവിലുള്ളത്. ഒരാള്‍ക്ക് മാത്രമാകും സംസാരിക്കാനാകുക. മറ്റുള്ളളവര്‍ക്ക് ഫോണ്‍ ബെല്ലടിക്കുന്നതായോ എന്‍ഗേജ്ഡായോ ആയിരിക്കും മനസ്സിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നതെന്നും കെഎസ്ഇബി പറയുന്നു.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/0wxJwIIV
kseb present new helpline numbers


