30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
KSEB service

തിരുവനന്തപുരം: കെഎസ്ഇബിയില്‍ പുതിയ കണക്ഷന്‍ അടക്കമുള്ള എല്ലാ അപേക്ഷകളും ഓണ്‍ലൈനായി.(KSEB services completely online; no applications will be accepted in person from December)  ഡിസംബര്‍ ഒന്നുമുതല്‍ കെഎസ്ഇബി ഓഫീസുകളില്‍ നേരിട്ട് ഒരപേക്ഷയും സ്വീകരിക്കില്ല. സെക്ഷന്‍ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈനില്‍ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിക്കണമെന്നും ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.

കെഎസ്ഇബിയുടെ വെബ്സൈറ്റിലെ ഉപഭോക്തൃ സേവന പേജ് മലയാളം, തമിഴ്, കന്നട ഭാഷകളില്‍ ലഭ്യമാവും. അപേക്ഷ നല്‍കി രണ്ട് പ്രവൃത്തി ദിവസത്തിനകം സേവനങ്ങള്‍ക്കുള്ള തുക അറിയാനാകും. തുടര്‍ നടപടികളുടെ ഓരോ ഘട്ടവും വാട്‌സാപിലും എസ്എംഎസ് ആയും ഉപയോക്താവിന് അറിയാം.

വിതരണ വിഭാഗം ഡയറക്ടര്‍ക്കുകീഴില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സെന്റര്‍ പൈലറ്റ് പദ്ധതിയായി സ്ഥാപിക്കും. ഐടി വിഭാഗത്തിന് കീഴിലായിരുന്ന 1912 കോള്‍ സെന്റര്‍ ഇനി കസ്റ്റമര്‍ കെയര്‍ നമ്പറാക്കി മാറ്റും.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement