തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥി കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതല്‍ ഓണ്‍ലൈനാകും. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്താല്‍ കണ്‍സെഷന്‍ കാര്‍ഡ് എപ്പോള്‍ ലഭിക്കുമെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. ഡിപ്പോയില്‍ എത്തി കണ്‍സെഷന്‍ കാര്‍ഡ് കൈപ്പറ്റാം. അപേക്ഷയുടെ സ്റ്റാറ്റസ് അപേക്ഷകര്‍ക്ക് വെബ്സൈറ്റില്‍നിന്ന് അറിയാനുമാകും. കെഎസ്ആര്‍ടിസി ഐടി സെല്ലാണ് ഇതിനായുള്ള സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്.
|
അതേസമയം, ജൂണ്‍ മുതല്‍ വിദ്യാര്‍ഥി കണ്‍സെഷനുള്ള പ്രായപരിധി 25 വയസ്സ് എന്നത് നിര്‍ബന്ധമാക്കി. പെന്‍ഷന്‍കാരായ പഠിതാക്കള്‍, പ്രായപരിധി ബാധകമല്ലാത്ത റഗുലര്‍ കോഴ്‌സ് പഠിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് യാത്രാ ഇളവില്ല.
* സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സ്‌പെഷ്യലി ഏബിള്‍ഡായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നിലവിലെ രീതി തുടരും.
* സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ആദായനികുതി നല്‍കുന്നവരാണെങ്കില്‍ കണ്‍സെഷനുണ്ടാകില്ല.
* സ്വാശ്രയ കോളേജ്, സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്കായി നിലവിലെ കണ്‍സെഷന്‍ രീതി തുടരും.
* സ്വാശ്രയ കോളേജ്, സ്വകാര്യ അണ്‍ എയ്ഡഡ്, റെക്കഗനൈസ്ഡ് സ്‌കൂളുകള്‍ എന്നിവ യഥാര്‍ഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാര്‍ഥിയും 35 ശതമാനം തുക മാനേജ്‌മെന്റും നല്‍കണം. യാത്രാ നിരക്കിന്റെ 30 ശതമാനം ഇളവ് അനുവദിക്കും.


