27
Jan 2024
Mon
27 Jan 2024 Mon

കൊല്ലം: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് വീട്ടില്‍ ടി.എം.പരീത് (49) ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരില്‍പ്പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവറായിരുന്നു പരീത്. ശനിയാഴ്ച രാത്രി കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍വെച്ചാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ബസ് റോഡരികിലേക്ക് ഒതുക്കിനിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കി. തുടര്‍ന്ന് കണ്ടക്ടറും മറ്റും ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിഷയാണ് പരീതിന്റെ ഭാര്യ. മക്കള്‍: മെഹ്‌റൂഫ്, മെഹ്ഫിര്‍.