27
Oct 2024
Wed
27 Oct 2024 Wed
ksrtc recruitment for Drivers, Mechanic & Assistant Depot Engineer

കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി KSRTCയുടെ പുതിയ വിജ്ഞാപനം. ഡ്രൈവര്‍, മെക്കാനിക്ക്, അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലികമായാണ് നിയമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം; ഒക്‌ടോബര്‍ 25

ഒഴിവുകള്‍

കെഎസ്ആര്‍ടിസി പ്രസിദ്ധീകരിച്ച ഒവിജ്ഞാപനപ്രഖാരം 500 ഓളം വരുന്ന ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നതത്. ഡ്രൈവര്‍, മെക്കാനിക്ക് (ഓട്ടോ ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ (ഓട്ടോ) തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.
അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ (ഓട്ടോ) പോസ്റ്റിലേക്ക് 25 ഒഴിവുകളാണുള്ളത്.

പ്രായം:

ഡ്രൈവര്‍: 25 വയസ്സ് മുതല്‍ 55 വയസ്സുവരെ

മെക്കാനിക്ക് (ഓട്ടോ ഇലക്ട്രിക്കല്‍): 45 വയസ്സ് വരെ

അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ (ഓട്ടോ): 45 വയസ്സ് വരെ.

യോഗ്യതയും ശമ്പളവും

1. ഡ്രൈവര്‍

ശമ്പളം : എട്ടു മണിക്കൂര്‍ ജോലിക്ക് 715 അര്‍ഹമായ ഇന്‍സെന്റീവ് അലവന്‍സുകള്‍ ബാറ്റ എന്നിവ ലഭ്യമാക്കും

യോഗ്യത : ഹെവി ഡ്രൈവിംഗ് ലൈസന്‍സ് വേണം 30 ലധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം.

തിരഞ്ഞെടുപ്പ് : അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കണം. ഡ്യൂട്ടി റോസ്റ്റര്‍ അനുസരിച്ച് ഹാജരാക്കുന്നവര്‍ക്ക് വീക്കിലി ഓഫിന് അര്‍ഹതയുണ്ട് പി എസ് സി റാങ്ക് പട്ടികയില്‍ ഉണ്ടായിരുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്ത അപേക്ഷകളാണ് യോഗ്യരായ അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഒക്ടോബര്‍ 30 നകം പൂര്‍ത്തീകരിച്ച് വിജയികളുടെ പട്ടിക ചീഫ് ഓഫീസ് അംഗീകാരത്തിനായി നവംബര്‍ രണ്ടിനകം ലഭ്യമാക്കണം. ബദലി ഡ്രൈവറുടെ ആവശ്യകത ഉണ്ടാകുന്ന ദിവസങ്ങളില്‍ മാത്രമായിരിക്കും ഇവരെ ജോലിക്ക് നിയോഗിക്കുന്നത്.

2. മെക്കാനിക്ക് (ഓട്ടോ ഇലക്ട്രിക്കല്‍)

ശമ്പളം : എട്ട് മണിക്കൂര്‍ ജോലിക്ക് 715 രൂപ

യോഗ്യത : ഡീസല്‍ മെക്കാനിക്, എം എം വി ഓട്ടോ ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാട്രോണിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഐടിഐ വിജയിക്കണം. എല്‍ എം വി /ഹെവി വാഹനങ്ങളുടെ ഡീലര്‍ഷിപ്പിലോ/ സര്‍ക്കാര്‍ സ്ഥാപനത്തിലോ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ പെയ്ഡ്/ അണ്‍ പെയ്ഡ് അപ്രിന്റ്ഷിപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും.

ഷിഫ്റ്റ് ഡ്യൂട്ടിയില്‍ തുടര്‍ച്ചയായ എട്ടുമണിക്കൂര്‍ ജോലി ചെയ്യുവാനുള്ള ആരോഗ്യം വേണം.
സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത സര്‍ക്കാര്‍ ഡോക്ടറില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാന്‍ ആകില്ല തിരഞ്ഞെടുക്കുന്നവര്‍ പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

തിരഞ്ഞെടുപ്പ് : അപേക്ഷകളില്‍ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും ഇവര്‍ക്ക് സെലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിമുഖം നടത്തും തിരഞ്ഞെടുക്കപ്പെടുന്നവ ര്‍ കരാറില്‍ ഏര്‍പ്പെട്ട് 5000 രൂപയുടെ കരുതല്‍ നിക്ഷേപം നല്‍കണം.

3. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ (ഓട്ടോ)

ശമ്പളം : ദിവസ വേതനം Rs.12,00 രൂപ (ഒരു മാസം പരമാവധി Rs.35,000 രൂപ)

യോഗ്യത : ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍/മെക്കാനിക്കല്‍ ഓട്ടോ മൊബൈലില്‍ ബിടെക്. എല്‍ എം വി / ഹെവി വാഹങ്ങളുടെ ഡീലര്‍ഷിപ്പിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയം.

തിരഞ്ഞെടുപ്പ് : ബന്ധപ്പെട്ട സെന്‍ട്രല്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പ് അധികാരികള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. ഇവയില്‍ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. സെലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് അഭിമുഖം നടത്തും.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അപേക്ഷിക്കേണ്ട രീതി
മൂന്നു പോസ്റ്റിലേക്കുമുള്ള വിജ്ഞാപനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. അതില്‍ അവസാന പേജുകളില്‍ അപേക്ഷാ ഫോം ഉണ്ട്. അത് പ്രിന്റെടുത്താണ് അപ്ലൈ ചെയ്യേണ്ടത്.

പേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ പാസ്‌പോര്‍ട്ട് വലിപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തണം.

അപേക്ഷയുടെ മുകള്‍ ഭാഗത്ത് താല്‍ക്കാലിക ഡ്രൈവര്‍/ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ (ആട്ടോ)/ മെക്കാനിക് (ഓട്ടോ ഇലക്ട്രിക്കല്‍) [ഏതു പോസ്റ്റിലേക്കാണ് അപേക്ഷിക്കുന്നത് ആ പോസ്റ്റ് മാത്രം എഴുതുക] എന്ന് രേഖപ്പെടുത്തണം. പേരും മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും ഇടതുവശത്ത് രേഖപ്പെടുത്തണം.

വിജ്ഞാപനം (ഡ്രൈവര്‍): www.keralartc.com/storage/downloads/Driver%20Notification%2018102024_compressed.pdf
വിജ്ഞാപനം (ഓട്ടോ): keralartc.com/storage/downloads/ADE%20Notification.pdf
വിജ്ഞാപനം (ഡിപ്പോ): www.keralartc.com/storage/downloads/ADE%20Notification.pdf

ksrtc recruitment for Drivers, Mechanic & Assistant Depot Engineer

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക