25
Feb 2025
Tue
25 Feb 2025 Tue
KSRTC strike

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് യാത്ര ചെയ്യാന്‍ പ്ലാന്‍ ഉള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക, സമരമാണ്. (KSRTC strike until 12 midnight tonight) തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധരാത്രി വരെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.

ALSO READ: മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ 19 കാരി തൂങ്ങിമരിച്ചു; അയൽവാസിയായ ആൺസുഹുർത്ത് കൈഞരമ്പ് മുറിച്ച് അവശനിലയിൽ

12 ആവശ്യങ്ങളുന്നയിച്ചാണ് ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നത്. ബസുകളെ സര്‍വീസിന് ഇറക്കാന്‍ അനുവദിക്കില്ലെന്നും തടയുമെന്നുമാണ് നേതാക്കള്‍ അറിയിച്ചത്.

ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ടിഡിഎഫ് പണിമുടക്കുന്നത്.

അര്‍ധരാത്രി തുടങ്ങിയ പണിമുടക്കില്‍ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയില്‍ സ്വിഫ്റ്റ് ബസ് തടഞ്ഞു. ബദല്‍ഡ്രൈവര്‍മാരെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് സര്‍വീസ് നടത്താനാണ് മാനേജ്‌മെന്റ് തീരുമാനം.

പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവകവയ്ക്കാതെ ജീവനക്കാര്‍ സമരവുമായി മുന്നോട്ടു പോവുകയാണ്.