22
Jul 2026
Wed
22 Jul 2026 Wed
KSRTC will launch Pink Bus service on tomorrow

സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് കെഎസ്ആര്‍ടിസി പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പിങ്ക് ബസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ സര്‍വീസ് തമ്പാനൂര്‍ മുതല്‍ ടെക്‌നോപാര്‍ക്ക് വരെ ആയിരിക്കും. വൈകീട്ട് 6 മണി മുതല്‍ രാത്രി 10.45 വരെ ആണ് സര്‍വീസ് ഉണ്ടാകുക. കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് ലിങ്ക് ബസാണിത്. യാത്ര സൗജന്യമല്ലെന്ന് അറിയിപ്പുണ്ട്.

ALSO READ: 11കാരിയായ മകളെ ഭര്‍ത്താവിനെക്കൊണ്ടു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി വീട്ടില്‍ പ്രസവമെടുത്ത അമ്മ കുറ്റക്കാരിയെന്ന് കോടതി