തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുന്നതിലും കെഎസ് യു സംസ്ഥാന വ്യാപകമായി തുടരുന്ന പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
|
ഇന്ന് തിരുവനന്തപുരത്തും കൊല്ലത്തും കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. മലപ്പുറത്തും കോഴിക്കോടും വയനാടും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകള്‍ ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി കെഎസ് യു, എംഎസ്എഫ്, ഫ്രട്ടേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളാണ് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം നടത്തുന്നത്.
പാലക്കാട് കോഴിക്കോട് ദേശീയപാത ഉപരോധിച്ചായിരുന്നു ഫ്രട്ടേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
അതിനിടെ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത് ശ്രദ്ധേയമായി. അതേസമയം നാളെ വിദ്യാര്‍ഥി സംഘടനകളുമായി തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





