തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു. തിരുവനന്തപുരത്ത് കെഎസ്യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിലും തൃശൂർ കേരളവർമ കോളജിലെ യൂനിയൻ തിരഞ്ഞെടുപ്പിൽ ഇടപെട്ട മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
|
വനിതാ പ്രവർത്തകരെ അടക്കം പൊലീസ് ക്രൂരമായി തല്ലിച്ചതച്ചുവെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ആരോപിച്ചു. ചൊവ്വാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൊലീസ് വേട്ടയ്ക്കെതിരേ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുമെന്നും കെഎസ്യു അറിയിച്ചു.
കേരളവർമ കോളജിലെ വിദ്യാർഥി യൂനിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. ലാത്തിയടിയേറ്റ് ഒരു വിദ്യാർഥിനിയുടെ മുഖത്ത് പരിക്കേറ്റു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





