അധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (Kerala Teacher Eligibility Test KTET) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നവംബര്‍ 11 മുതല്‍ 20 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.
|
കേരള പൊതുവിദ്യാഭ്യാസവകുന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൈമറി ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്ന പരീക്ഷയാണ് കെ ടെറ്റ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പരീക്ഷ.
4 കാറ്റഗറികളില്‍ ആയാണ് പരീക്ഷ.
1. ലോവര്‍ പ്രൈമറി
2. അപ്പര്‍ പ്രൈമറി
3. ഹൈസ്‌കൂള്‍
4. യുപി തലം വരെയുള്ള ഭാഷാധ്യാപകര്‍
എത്ര വിഭാഗങ്ങളിലെ പരീക്ഷകളെഴു താനും ഒരപേക്ഷ മതി.
എന്നാല്‍ ഓരോ വിഭാഗത്തിലേക്കും 500 രൂപ പരീക്ഷാ ഫീ അടയ്ക്കണം.
(പട്ടിക / ഭിന്നശേഷി വിഭാഗക്കാര്‍ 250 രൂപ).
ഓരോ കാറ്റഗറിയിലെയും അപേക്ഷകര്‍ക്ക് വേണ്ട മിനിമം യോഗ്യതയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
1,2,4 കാറ്റഗറികളില്‍ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഇംഗ്ലിഷിലും മലയാളത്തിലും ഉണ്ടായിരിക്കും.
മൂന്നാം കാറ്റഗറിയില്‍ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഇംഗ്ലിഷില്‍ മാത്രം.
തീയതികള്‍
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തീയതി: 11/11/2024
അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി 20/11/2024
ഫൈനല്‍ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി: 20/11/2024
ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേ തീയതി 08/01/2025
പരീക്ഷാ ടൈംടേബിള്‍
വിഭാഗം തീയതി ദിവസം സമയം ദൈര്‍ഘ്യം
കാറ്റഗറി-1 18/01/2025 ശനി 10.00 am -12.30 pm 2 1/2 മണിക്കൂര്‍
കാറ്റഗറി-2 18/01/2025 ശനി 2.00 pm – 4.30 pm 2 1/2 മണിക്കൂര്‍
കാറ്റഗറി-3 19/01/2025 ഞായര്‍ 10.00 am -12.30 pm 2 1/2 മണിക്കൂര്‍
കാറ്റഗറി-4 19/01/2025 ഞായര്‍ 2.00 pm – 4.30 pm 2 1/2 മണിക്കൂര്‍
KTET NOVEMBER 2024 NOTIFICATION
Website: ktet.kerala.gov.in/
K-TET Applications be started from 11; Keep records correct, these are the things to keep in mind


