കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ്(86) അന്തരിച്ചു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ ഷെയ്ഖ് നവാഫ് രാജ്യത്തിന്റെ പതിനാറാമത് അമീറായിരുന്നു.
|
1937 ജൂൺ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ ജാബർ അസ്സബാഹിന്‍റെ മകനായി ജനിച്ച ഷെയ്ഖ് നവാഫ് കുവൈത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2020 സെപ്റ്റംബറിൽ ശൈഖ് സബ അഹ്മദ് അൽ ജാബർ അസ്സബാഹ് അന്തരിച്ചതിനു പിന്നാലെയാണ് കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.
1962 മുതൽ 16 വർഷം ഹവല്ലി ഗവർണറായിരുന്നു. 1978ൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. പിന്നീട് പ്രധാനമന്ത്രിയായി. 1994ൽ കുവൈത്ത് നാഷനൽ ഗാർഡിന്റെ ഡപ്യൂട്ടി ചീഫ് ആയും ചുമതലയേറ്റു. 2006ൽ ആണ് കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





