കുവൈത് സിറ്റി: കുവൈത്തിൽ അമ്പതോളം പേരുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തത്തിൽ മരിച്ച 21 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 11 പേരും മലയാളികൾ ആണ്.
|
Kuwait Building Fire Live Updates
തിരിച്ചറിഞ്ഞവർ
1.ഷിബു വര്‍ഗീസ്
2 തോമസ് ജോസഫ്
3 പ്രവീണ്‍ മാധവ് സിംഗ്
4 ഷമീര്‍
5 ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
6 ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ
7 കേളു പൊന്മലേരി
8 സ്റ്റീഫിന്‍ എബ്രഹാം സാബു
9 അനില്‍ ഗിരി
10 മുഹമ്മദ് ഷെരീഫ് ഷെരീഫ
11സാജു വര്‍ഗീസ്
12 ദ്വാരികേഷ് പട്ടനായക്
13 മുരളീധരന്‍ പി.വി
14 വിശ്വാസ് കൃഷ്ണന്‍
15 അരുണ്‍ ബാബു
16 സാജന്‍ ജോര്‍ജ്
17 രഞ്ജിത്ത് കുണ്ടടുക്കം
18 റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍
19 ജീസസ് ഒലിവറോസ് ലോപ്‌സ്
20 ആകാശ് ശശിധരന്‍ നായര്‍
21 ഡെന്നി ബേബി കരുണാകരന്‍
ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ആണ് സംഭവം.
സംഭവ സ്ഥലത്ത് 45പേരും ഹോസ്പിറ്റലിൽ വെച്ച് അഞ്ചു പേരും മരണപെട്ടു. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണമടഞവരിൽ എല്ലാവരും ഇന്ത്യക്കാർ ആണെന്നും അതിൽ തന്നെ കൂടുതലും മലയാളികൾ ആണെന്നും റിപ്പോർട്ടുണ്ട്.
ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്.പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
താഴെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരിക്കേറ്റു. ഫയർഫോഴ്സും പോലീസും എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് എന്നാണ് സൂചന.
Kuwait Building Fire Live Updates


