23
Jan 2023
Tue
23 Jan 2023 Tue

കു​വൈത്തി​ൽ അ​ധി​കാ​ര​മേ​റ്റ് മൂ​ന്നു മാ​സം തി​ക​ഞ്ഞ​തി​നു പി​ന്നാ​ലെ പാ​ർ​ല​മെ​ൻറു​മാ​യു​ള്ള പൊ​രു​ത്ത​ക്കേ​ടി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു. പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 17നാ​ണ് കു​വൈത്തിൽ ഷെ​യ്ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് മ​ന്ത്രി​സ​ഭ ചു​മ​ത​ല​യേ​റ്റ​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധ​ന​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്കെ​തിരേ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി. തി​ങ്ക​ളാ​ഴ്ച അ​മീ​ർ മു​മ്പാ​കെ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബ​സ് റി​പോ​ർ​ട്ട് ചെ​യ്തു. അ​മീ​ർ രാ​ജി അം​ഗീ​ക​രി​ക്കു​ന്ന മു​റ​യ്ക്കാ​കും തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.