24
Nov 2024
Sat
24 Nov 2024 Sat
kuwait police officer

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: മദ്യക്കടത്ത് ആരോപിച്ച് ഏഷ്യന് വംശജരായ പ്രവാസികളില്‍നിന്ന് കൈക്കൂലി വാങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കുവൈത്ത് പൊലിസുകാരന് 5 വര്‍ഷം തടവും പിഴയും. മദ്യക്കടത്ത് കുറ്റം കെട്ടിച്ചമച്ച് കൈക്കൂലി ആവശ്യപ്പെടുകയും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ്, കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ അഞ്ചുവര്‍ഷം തടവിനും 2,000 കുവൈത്ത് ദിനാര്‍ പിഴയടക്കാനും ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

ഏഷ്യന്‍ വംശജരായ പ്രവിസികളെ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥന്‍ നടത്തിയിരുന്നതെന്നാണ് പരാതി. കഴിഞ്ഞ മേയ് മാസം അവസാനമാണ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഏഷ്യന്‍ വംശജരായ വിദേശികള്‍ മദ്യം കടത്തിയെന്ന് വ്യാജമായി ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ഭീമമായ തുക കൈക്കൂലി ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമാണ് ഇയാളുടെ രീതി. വിവരം പബ്ലിക് പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്‌മെന്റ് കേസ് അന്വേഷിച്ചു. കുറ്റകൃത്യം തെളിഞ്ഞതോടെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ അദ്ദേഹത്തെ വിചാരണ നടത്തി ശിക്ഷിക്കുകയായിരുന്നു.

Kuwait Cop jailed for expat blackmail, extortion in kuwait