കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ഇലക്ട്രോണിക് സേവന സംവിധാനമായ ‘സഹേല്‍’ ആപ്ലിക്കേഷനിൽ ഇംഗ്ലീഷ് പതിപ്പ് വരുന്നു. ഇതോടൊപ്പം പുതിയ ഫീച്ചറും അവതരിപ്പിച്ചു.
|
ഇംഗ്ലീഷ് പതിപ്പ് എന്ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഉടനുണ്ടാകുമെന്നാണ് സൂചന.
ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതോടെ അറബി അറിയാത്തവര്‍ക്കും ആപ്പ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള പുതിയ ഫീച്ചർ ആണ് ആപ്പിൽ ഉൾപ്പെടുത്തിയത്.
തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തിൽ വന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷ നല്‍കുന്നതും നിലവിലുള്ളവ പുതുക്കാനും ഇനി സഹേല്‍ ആപ്പ് വഴി കഴിയും.
നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നിരവധി പുതിയ പരിഷ്‌ക്കാരങ്ങളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്.
Kuwait introduces temporary residence service via Sahel App


