25
Feb 2025
Sun
25 Feb 2025 Sun

കുവൈത്ത്‌ സിറ്റി: രാജ്യത്തെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സാക്കി ഉയര്‍ത്തി കുവൈത്ത് ഭരണകൂടം. നീതിന്യായ മന്ത്രാലയമാണ് രാജ്യത്തെ യുവതി-യുവാക്കള്‍ വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി ഉയര്‍ത്തി ഉത്തരവ് ഇറക്കിയത്. കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഭേദഗതിയാണ് പ്രായം 18 ആയി ഉയര്‍ത്തിയതെന്ന് മന്ത്രി നാസര്‍ അല്‍ സുമൈത്ത് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ പുരുഷന്മാര്‍ക്ക് 17-വയസ്സ്, സ്ത്രീകള്‍ക്ക് 15 വയസ്സ് എന്നിങ്ങനെ ആയിരുന്നൂ കുവൈത്തിലെ വിവാഹ പ്രായം.

 

പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ നമ്പര്‍ 51/1984-ലെ ആര്‍ട്ടിക്കിള്‍ 26, ജാഫാരി പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ 124/2019-ലെ ആര്‍ട്ടിക്കിള്‍ 15-ാം നമ്പർ എന്നിവ ഭേദഗതി ചെയ്താണ് പ്രായത്തിൽ മാറ്റം കൊണ്ടുവന്നത്.

 

വിവാഹ പ്രായം ഉയര്‍ത്തുന്നതിലൂടെ, യുവാക്കളെ സംരക്ഷിക്കുന്നതിനും വിവാഹമോചന നിരക്ക് കുറയ്ക്കുന്നതിനും കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം നിര്‍ണായക ചുവടുവയ്പ്പ് നടത്തുകയാണെന്ന് അല്‍ സുമൈത്ത് പറഞ്ഞു. കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയില്‍ ഊന്നിയുള്ള നിയമപരിഷ്ക്കരണമാണന്നും മന്ത്രി അറിയിച്ചു.

 

കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കണ്‍വെന്‍ഷനും സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള കണ്‍വെന്‍ഷനും ഉള്‍പ്പെടെയുള്ളയുള്ള അന്താരാഷ്ട്ര നിയമങ്ങളോടുള്ള കുവൈറ്റിന്റെ പ്രതിബദ്ധതകയുടെ ഭാഗം കൂടിയാണ് നിയമഭേദഗതിയെന്നും നീതിന്യായ മന്ത്രി വ്യക്തമാക്കി.

2024 ല്‍ 1,079 പെണ്‍കുട്ടികളും 66 ആണ്‍കുട്ടികളും ഉള്‍പ്പെടെ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ ആണ് കുവൈത്തിൽ രജിസ്റ്റര്‍ ചെയ്തത്.

 

Kuwait raises minimum marriage age to 18