കുവൈത്ത് സിറ്റി: സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഊര്‍ജ ഉപഭോഗം കൂടുതല്‍ ഫലപ്രധമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ സ്‌കൂളുകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് തുടങ്ങി. (Kuwait starts using solar energy in its schools) . വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് സ്‌കൂളുകളില്‍ സൗരോര്‍ജ്ജം പദ്ധതിക്ക് തുടക്കമായത്. മുദി ബുര്‍ജാസ് അല്‍സോര്‍ ഇന്റര്‍മീഡിയറ്റ് ഗേള്‍സ് സ്‌കൂള്‍ (Mudi Burjas Al-Sour Intermediate School) ആണ് ഈ രംഗത്ത് സാങ്കേതികവും പാരിസ്ഥിതികവുമായ പുരോഗതി കൈവരിച്ച് രാജ്യത്തെ മറ്റ് സ്‌കൂളുകള്‍ക്ക് മാതൃകയായത്.
|
ഫര്‍വാനിയ വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലെ സബാഹ് അല്‍നാസറിലെ (Block 7) മുദി ബുര്‍ജാസ് അല്‍സോര്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ പദ്ധതിയുടെ രൂപകല്പനയും നിര്‍വഹണവും പൂര്‍ത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. സംയോജിത സോളാര്‍ പവര്‍ സ്റ്റേഷന്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.
പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വൈദ്യുതി ഉപഭോഗം ഫലപ്രദമായി ഉപയോഗിക്കുന്നതിന് സഹായിക്കാനുമായി ഫോട്ടോവോള്‍ട്ടെയ്ക് പാനലുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന വിധത്തില്‍ കെട്ടിടത്തിന് മുകളിലായി സോളാര്‍ സ്ഥാപിച്ചെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു.
660 വാട്ട് വീതമുള്ള 474 ഫോട്ടോവോള്‍ട്ടിക് പാനലുകളാണ് ഉള്ളത്. പാനലുകളില്‍ നിന്ന് 110 കിലോവാട്ട് വീതം ശേഷിയുള്ള മൂന്ന് ഇന്‍വെര്‍ട്ടര്‍ യൂണിറ്റുകളിലേക്ക് തുടര്‍ച്ചയായി വൈദ്യുതോര്‍ജ്ജം കൈമാറുന്നതിനുള്ള ഇലക്ട്രിക്കല്‍ കേബിളുകളും ഉണ്ട്. ഉല്‍പ്പാദനക്ഷമത ഉറപ്പാക്കാന്‍ സോളാര്‍ പാനലുകള്‍ പതിവായി വൃത്തിയാക്കാന്‍ പ്രത്യേക ഓട്ടോമാറ്റിക് വാഷിംഗ് സിസ്റ്റവും ഇതോടൊപ്പം സ്ഥാപിച്ചു.
Kuwait starts using solar energy in its schools


