24
Feb 2024
Wed
24 Feb 2024 Wed
kuwait visit visa re issue again

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം കുവൈത്തില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്ക് വീണ്ടും വിസിറ്റ് വിസ അനുവദിക്കുന്നു. കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാന്‍ കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനിച്ചത് പ്രകാരമാണ് നടപടി. പുതിയ വ്യവസ്ഥകളോടെ പ്രവേശന വിസകള്‍ അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് മുതല്‍ വിവിധ റസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. മെറ്റ പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് സന്ദര്‍ശന വിസക്ക് അപേക്ഷിക്കാം.

2022 ജൂണിലാണ് കുവൈത്ത് വിസിറ്റ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ഇന്നു മുതല്‍ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വിസിറ്റ് വിസാ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അപേക്ഷകര്‍ മതാ പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് ഫാമിലി വിസിറ്റ് വിസ അനുവദിക്കും. ഇതിന് വിസാ അപേക്ഷകനായ രക്ഷകര്‍ത്താവിന്റെ വേതനം 400 കുവൈത്തി ദീനാറില്‍ കുറവാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. മറ്റു ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ അനുവദിക്കാന്‍ രക്ഷകര്‍ത്താവിന്റെ വേതനം 800 കുവൈത്തി ദീനാറില്‍ കുറവാകാന്‍ പാടില്ല. വിസിറ്റ് വിസ അനുവദിക്കാന്‍ കുവൈത്തി വിമാന കമ്പനികളുടെ റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നും വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാന്‍ ആവശ്യപ്പെടില്ല എന്നതിന് രേഖാമൂലം ഉറപ്പു നല്‍കണമെന്നും വ്യവസ്ഥയുണ്ട്.