സുദാനില്‍ മണ്ണിടിച്ചിലില്‍ ആയിരത്തിലേറെ മരണം. പടിഞ്ഞാറന്‍ സുദാനിലാണ് ദുരന്തം. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ദര്‍ഫുര്‍ റീജ്യനിലെ ജബല്‍ മറയിലെ തര്‍സീന്‍ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ഈ ഗ്രാമത്തിലെ ഒരാള്‍ മാത്രമാണ് മണ്ണിടിച്ചിലിനെ അതിജീവിച്ചതെന്ന് സുദാന്‍ ലിബറേഷന്‍ മൂവ് മെന്റ് ആര്‍മി(എസ്എല്‍എംഎ) അറിയിച്ചു. നാരങ്ങ ഉല്‍പ്പാദനത്തില്‍ പേരുകേട്ട തര്‍സീന്‍ ഗ്രാമം മുഴുവന്‍ തലകീഴായി മറിഞ്ഞുവെന്നും എസ്എല്‍എംഎ വ്യക്തമാക്കി.
|
ALSO READ: ഓണാഘോഷത്തിനിടെ ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





