പതിറ്റാണ്ടുകളായി സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍(69)ഇനി ഓര്‍മ. എറണാകുളം ഉദയംപേരൂരിന് സമീപനം കണ്ടനാടുള്ള വീട്ടുവളപ്പിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങുകള്‍. മക്കളായ വിനീതും ധ്യാനും ചേര്ന്നു ചിതയ്ക്കു തീപകര്‍ന്നു. ഭാര്യ വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍. മരുമക്കള്‍: ദിവ്യ, അര്‍പ്പിത.
|
ശനി രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു ശ്രീനിയുടെ അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു. ഇന്നലെയും ഇന്നുമായി നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും മോഹന് ലാലും അടക്കമുള്ള മലയാള സിനിമാലോകവും ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയിരുന്നു.രാഷ്ട്രീയ,സാംസ്‌കാരിക നേതാക്കളും ശ്രീനിവാസന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. സിനിമാപ്രേമികളും ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയിരുന്നു.
ALSO READ: രൂപം കണ്ട് സിനിമയക്ക് പറ്റില്ലെന്ന് പറഞ്ഞു; നടനാവാന്‍ പേനയെടുത്തു; ശ്രീനിവാസന്‍ എന്ന അല്‍ഭുത പ്രതിഭ





