Job Vacancies: പ്യൂണ്‍ മുതല്‍ അധ്യാപക, ഡോക്ടര്‍ അടക്കമുള്ള നിരവധി താല്‍ക്കാലിക ഒഴിവുകള്‍
|
അസിസ്റ്റന്റ് പ്രൊഫസര്‍ | Assistant Professor
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (എമര്‍ജെന്‍സി മെഡിസിന്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് ഒക്ടോബര്‍ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.
എമര്‍ജെന്‍സി മെഡിസിനിലെ എംഡി/ഡിഎന്‍ബി അല്ലെങ്കില്‍ ജനറല്‍ മെഡിസിന്‍, അനസ്‌തേഷ്യ, റെസ്പിറേറ്ററി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപെഡിക്‌സ് എന്നിവയിലേതെങ്കിലുമുള്ള എംഎസ്/എംഡി/ഡിഎന്‍ബിയും ടീച്ചിങ് സ്ഥാപനത്തിലോ ഈ സ്‌പെഷ്യാലിറ്റിയിലുള്ള മികവിന്റെ കേന്ദ്രത്തിലോ ഉള്ള മൂന്നു വര്‍ഷത്തെ പരിശീലനമോ ലഭിച്ചിരിക്കണം.
പിജിക്കുശേഷം ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരമുള്ള മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റെസിഡന്റായുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ / മോഡേണ്‍ മെഡിസിന്‍ കൗണ്‍സിലിന്റെ സ്ഥിര രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. വേതനം 73500 രൂപ.
ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഫെല്ലോഷിപ്പ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി പ്രോഗ്രാമില്‍ അപേക്ഷ ക്ഷണിച്ചു. 14ന് വൈകിട്ട് നാല് മണിക്കകം അപേക്ഷകള്‍ ലഭിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും: www.rcctvm.gov.in
ക്ലീനിങ് സ്റ്റാഫ് ഒഴിവ് | Assistant Professor
ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ 8 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയില്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. അപേക്ഷഫോം ഇന്റര്‍വ്യൂ ദിവസം നേരിട്ട് നല്‍കും.
ഫോണ്‍: 0471 2326644.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് | Project Technical Support |
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ജെനറ്റിക്‌സ് വിഭാഗത്തിനു കീഴില്‍ ഐസിഎംആര്‍ പ്രോജക്ടില്‍ പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കകക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിംഗ് ബിരുദം ഉണ്ടാവണം. എം.എസ്.സി നഴ്‌സിംഗ്, ഐസിഎംആര്‍ / ഡിഎച്ച്ആര്‍ / ഡിബിറ്റി ക്ക് കീഴിലെ ന്യൂ ബോണ്‍ / പീഡിയാട്രിക്‌സ് പ്രോജക്ടുകളില്‍ സേവന പരിചയം, ഇന്‍ഫന്റ് ബ്ലഡ് സാമ്പിള്‍ കളക്ഷന്‍, ഹീല്‍ പ്രിക്ക് കളക്ഷന്‍, ന്യൂ ബോണ്‍ സ്‌ക്രീനിംഗ് പ്രോഗ്രാം എന്നിവയില്‍ പ്രവര്‍ത്തി പരിചയം, ഡാറ്റ കളക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ പ്രവര്‍ത്തി പരിചയം ഒപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. പ്രതിമാസ വേതനം 28,000 + എച്ച്ആര്‍എ. കരാര്‍ കാലാവധി ഒരു വര്‍ഷം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 14 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നേരിട്ടെത്തണം.
ഡോക്ടര്‍ നിയമനം | Appointing a doctor
പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് തത്തുല്യ യോഗ്യതയും കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം.
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ 14 ന് ഉച്ചയ്ക്ക് 2.30 ന് ഇന്റര്‍വ്യൂ നടക്കും.
ഇഹെല്‍ത്ത് സപ്പോര്‍ട്ടിങ് സ്റ്റാഫ് | eHealth supporting staff
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാസ്പ് സ്‌കീം മുഖേന താത്കാലികാടിസ്ഥാനത്തില്‍ ഇഹെല്‍ത്ത് സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് ഒക്ടോബര്‍ 10ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മൂന്നു വര്‍ഷത്തെ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ ഡിപ്ലോമ, ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്/ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. വേതനം 17,000 രൂപ. പ്രായപരിധി 1841.
അഭിമുഖ തീയതി www.gmckollam.edu.in ല്‍ പ്രസിദ്ധീകരിക്കും.
അഭിമുഖത്തിന് ഹാജരാകുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
അബുദാബിയിലേക്ക് നഴ്‌സുമാരെ വേണം; നിയമനം നോര്‍ക്ക വഴി; കൈ നിറയെ ശമ്പളം
റൂസയില്‍ സിസ്റ്റം അനലിസ്റ്റ് | Systems Analyst at Roosa
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 59300120900.
സര്‍ക്കാര്‍ കോളേജ് (എന്‍ജിനീയറിങ്/ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്), സര്‍ക്കാര്‍ പോളിടെക്‌നിക്ക് എന്നിവിടങ്ങളില്‍ സിസ്റ്റം അനലിസ്റ്റ്/ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 എന്നീ തസ്തികകളില്‍ ജോലി ചെയ്ത് വരുന്നവര്‍ക്കും ഈ സ്ഥാപനങ്ങളില്‍ മേല്‍പ്പറഞ്ഞ ശമ്പള സ്‌കെയിലില്‍ ജോലി ചെയ്ത് വരുന്ന ഉദ്യോഗസ്ഥരില്‍ എന്‍ജിനീയറിങ്ങില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പിജിഡിസിഎ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ എംസിഎ/ എംഎസ്‌സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസ യോഗ്യത ഉളളവര്‍ക്കും അപേക്ഷിക്കാം.
ഐഐഐടിഎംകെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇഗവേര്‍ണന്‍സ് സര്‍ട്ടിഫിക്കറ്റ്/പിഎഫ്എംഎസ്‌ലെ പരിചയം എന്നിവയില്‍ ഏതെങ്കിലും ഒന്ന് അഭിലഷണീയം. അപേക്ഷകര്‍ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം. താല്‍പര്യമുളളവര്‍ റൂസ സ്റ്റേറ്റ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ തിരുവനന്തപുരം 695034 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ | Guest Instructor
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ. ഐ.ടി.ഐകളില്‍ 202425 അധ്യയന വര്‍ഷത്തില്‍ നിശ്ചിതകാലയളവിലേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. എം.ബി.എ / ബി.ബി.എ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം അഥവാ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഇംഗ്ലീഷില്‍ ആശയവിനിമയം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
മണിക്കൂറിന് 240 രൂപ നിരക്കിലാണ് പ്രതിഫലം ലഭിക്കുക. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഫോണ്‍: 0495 2461898.
ലൈബ്രേറിയന്‍ | Librarian
പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 202425 അധ്യയന വര്‍ഷം ഒഴിവുള്ള ലൈബ്രേറിയന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലൈബ്രേറിയന്‍ സയന്‍സില്‍ ഡിഗ്രി, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയവുമാണ് യോഗ്യത. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് സീനിയര്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
ഫോണ്‍; 0460 2996794, 9496284860
അധ്യാപക നിയമനം| Appointment of teachers
കരിങ്കുറ്റി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.സി വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എല്‍.എസ്.എം വിഭാഗത്തില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ബി.വി.എസ്.ഇ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.
അധ്യാപക നിയമനം| Appointment of teachser
സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, സെറ്റാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍ 04936 220147, 9946 153609.
റിസര്‍ച്ച് ഡയറ്റീഷ്യന്‍ | Research Dietitian
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആര്‍ പ്രോജക്ടില്‍ പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കകക (റിസര്‍ച്ച് ഡയറ്റീഷ്യന്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പരമാവധി പ്രായം 40 വയസ്.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 9ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം.
വിശദവിവരങ്ങള്‍ക്ക്: 04712528855, 2528055.
സീനിയര്‍ റസിഡന്റ് ഡോക്ടര്‍ | Senior Resident Doctor
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്‌നോസിസ്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികകളില്‍ പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എന്‍.ബിയും ടി.സി.എം.സി സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 19ന് രാവിലെ 10ന് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ | Junior Research Fellow
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി കേരള യിലെ എന്‍.പി.ഇ.പി ജൂനിയര്‍ റിസര്‍ച്ച് ഫെലോ യുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക്: www.scertkerala.gov.in .
ആയുഷ് മിഷനില്‍ ഒഴിവ് | Vacancy in Ayush Mission
നാഷണല്‍ ആയുഷ് മിഷനില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക്: www.nam.kerala.gov.in, www.lbscetnre.kerala.gov.in.
ഫോണ്‍: 0471 2474550.
റേഡിയോഗ്രാഫര്‍ | Radiographer
മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമാല്ലാത്ത വീദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കി വരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവല്പ്‌മെന്റ് മുഖേന ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തികരിക്കാനെടുക്കുന്ന കാലയളവിലേയ്ക്ക് പരമാവധി 89 ദിവസത്തേയ്ക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിസ്ത സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി റേഡിയോഗ്രാഫര്‍ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.
റേഡിയോഗ്രാഫര്‍(യോഗ്യതകേരള സര്‍ക്കാര്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച Bsc(MRT) (Medical Radiology Technology) ബിരുദം അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ടി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീഡിഗ്രി/10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്ജുക്കേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമയും) വേതനം24,040/ രൂപ പ്രതിമാസം. റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്കിംഗ് ഇന്റര്‍വ്യൂ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബ4 മൂന്നിന് രാവിലെ 11 മുതല്‍ 12 വരെ നടത്തും. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്ഇന്‍ഇന്റര്‍വ്യൂവിന് ഹാജരാക്കേണ്ടതാണ്.
ട്യൂഷന്‍ ടീച്ചര്‍മാര്‍ | Tuition teachers
അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴില്‍ അടിമാലി, ഇരുമ്പ്പാലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്. വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 08 രാവിലെ 11 ന് അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കും. ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 2540 വയസ്സ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാകണം അപേക്ഷകര്‍. ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എല്‍.എഡ് ഉള്ളവരേയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9497328658.
Many temporary vacancies including peon, teacher, doctor etc


