കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍
|
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും, ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലുമായി സ്ഥിതി ചെയ്യുന്ന ഇരട്ട ചക്രവാതച്ചുഴികളാണ് മഴയ്ക്ക് കാരണം. എന്നാല്‍ മുന്‍ ദിവസങ്ങളിലെ പോലെ മഴ കനക്കില്ലെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ജില്ലകളില്‍ നേരിയ മിതമായ മഴയ്ക്കാണ് സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ/ ഇടത്തരം മഴയ്ക്കാണ് സാധ്യത.
ചക്രവാതച്ചുഴികള്‍തെക്ക് കിഴക്കന്‍ അറബികടലിനും തെക്ക് പടിഞ്ഞാറന്‍ അറബികടലിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ലക്കുന്നു. ഭൂമധ്യരേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.





