|
കൊച്ചി: രാജ്യത്ത് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ വലതുപക്ഷ വിഭാഗങ്ങളിൽ നിന്ന് വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾക്ക് എതിരെ രംഗത്ത് വന്നു സഭ. അതിക്രമങ്ങൾക്കെതിരേവരുന്ന വെള്ളിയാഴ്ച ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം.
മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തുവെന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലർ വിമർശിച്ചു.
. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നും കുറ്റപ്പെടുത്തി. സർക്കുലർ പള്ളികളിൽ വായിച്ചു.
വരുന്ന വെള്ളിയാഴ്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന ദിനം ആചരിക്കാൻ സർക്കുലർ ആഹ്വാനം ചെയ്യുന്നു.
മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെ അക്രമങ്ങൾ പതിവ് സംഭവമായി മാറിയെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





