30
Jul 2025
Fri
30 Jul 2025 Fri
Lavish Textiles owner and manager found dead in Ayur

കൊല്ലം ആയൂരില്‍ വസ്ത്രശാലയ്ക്കുള്ളില്‍ ഉടമയെയും മാനേജരായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ലാവിഷ് ടെക്‌സ്‌റ്റൈല്‍സ് ഉടമ കോഴിക്കോട് സ്വദേശി അലി, മാനേജര്‍ പള്ളിക്കല്‍ സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്.(LavishTextiles owner and manager found dead in Ayur)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ പത്തോടെയാണ് ഇരുവരെയും കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയപ്പോള്‍ കട അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് ഫാനുകളില്‍ തൂങ്ങിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.

ചടയമംഗലം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: പിടികൂടിയ പാമ്പിനെ കഴുത്തിലണിഞ്ഞുള്ള ബൈക്ക് യാത്രയ്ക്കിടെ കടിയേറ്റ സ്‌നേക്ക് റസ്‌ക്യൂവര്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക