വിശന്നപ്പോള്‍ എത്തിപ്പെട്ടത് കോഴിക്കൂട്ടില്‍, ഉള്ളില്‍ കയറിയതോടെ ഡോര്‍ ലോക്കായി; വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി
|
കല്‍പ്പറ്റ: വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി കൂട്ടില്‍ കുടുങ്ങിയത്. കൂട്ടിലുണ്ടായിരുന്ന കോഴികളെ പുലി തിന്നു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ മാറ്റിയത്. കോഴിക്കൂട്ടില്‍ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിച്ച കൂട്ടിലേക്ക് കയറ്റിയാണ് പുലിയെ ഇവിടെ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലിയുടെ ആരോഗ്യം പരിശോധിച്ച് തുടര്‍ നടപടികളെടുക്കും.
മുപ്പൈനാട് കാടാശേരിയില്‍ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികള്‍ ഭീതിയിലാണ് കഴിയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





