26
Jun 2024
Mon
26 Jun 2024 Mon

അയ്യായിരത്തോളം അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സഹായിച്ച സോമന്‍ തിരുവല്ലക്ക് ഒരു വീടൊരുക്കാം; നിങ്ങളുടെ സഹായവും വേണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: അനാഥമായതും അഴുകിയതും കത്തിക്കരിഞ്ഞതുമായ അയ്യായിരത്തിലധികം മൃതദേഹങ്ങള്‍ പോലീസ് അടക്കമുള്ള വകുപ്പുകള്‍ക്ക് എടുത്ത് നല്‍കിയ സന്നദ്ധ സേവകന്‍ സോമന്‍ തിരുവല്ലയുടെ വെള്ളം കയറാത്ത വീടെന്ന മോഹത്തിന് മലപ്പുറത്തിന്റെ കൈതാങ്ങ്. കോഡൂര്‍ സ്വദേശിയായ പ്രമുഖ പ്രവാസി വ്യവസായി കെ.ടി റബീഉല്ലയാണ് ദൈന്യത നിറഞ്ഞ സോമന്റെ ജീവതത്തിന് സഹായവുമായി രംഗത്തെത്തിയത്.

2018ലെ പ്രളയത്തില്‍ തകര്‍ന്ന വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് കമ്പനി ഉടമയായ കെ.ടി റബീഉല്ല കാവുംഭാഗം സ്വദേശി സോമന് രണ്ടര ലക്ഷം രൂപയുടെ സഹായം നല്‍കിയത്. കഴിഞ്ഞദിവസം സോമന്റെ വീട്ടില്‍ എത്തി കമ്പനി സിഇഒ ഹബീബ് റഹ്മാന്‍, സോമനെ പൊന്നാട അണിയിച്ച് ആദരിച്ച ശേഷം തുക കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ രാധാകൃഷ്ണന്‍ വേണാട്, ചാരിറ്റി മിഷന്‍ കോ ഓഡിനേറ്റര്‍ സുരേഷ് എടപ്പാള്‍ എന്നിവര്‍ പങ്കെടുത്തു.

കൂലിപ്പണിക്കും തെങ്ങുകയറ്റത്തിനും പോകാറുള്ള സോമന്റെ വീട് 2018 ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന അവസഥയിലാണ്. സോമന്റെ വീടിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ കെ.ടി റബീഉല്ല സഹായ ഹസ്തവുമായി എത്തുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു വീട് എന്ന സോമന്റെയും കുടുംബത്തിന്റെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ സുമനസ്സുകളുടെ സഹായം ഇനിയും ആവശ്യമാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
തിരുവല്ല സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്.
അക്കൗണ്ട് നമ്പര്‍: 62690106563
IFSC കോഡ് ICIC006269.

Let’s build a house for Soman Thiruvalla; Need your help too