തൃശൂര്‍: ഭിത്തിയില്‍ ചാരി കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ മിന്നലേറ്റു; യുവതിയുടെ കേള്‍വി ശക്തി നഷ്ടമായി
|
തൃശൂര്‍: ഭിത്തിയില്‍ ചാരി കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ മിന്നലേറ്റ് യുവതിയുടെ കേള്‍വി ശക്തി നഷ്ടമായി.
തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയുടെ (36) ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ഐശ്വര്യക്ക് മിന്നലേറ്റത്. മിന്നലിന്റെ പ്രഹരമേറ്റ് അമ്മയും കുഞ്ഞും തെറിച്ചുവീണു.
ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടി കരിഞ്ഞുപോയി. യുവതിയെ ഇരിങ്ങാലക്കുല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീട്ടിലെ സ്വിച്ച് ബോര്‍ഡും ബള്‍ബുകളും പൊട്ടിത്തെറിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു.
ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വലതുചെവിയുടെ കേള്‍വി തകരാറിലായതായി കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





