21
Mar 2023
Thu
21 Mar 2023 Thu

മാഡ്രിഡ്: പ്രീമിയർലീഗ് വമ്പൻമാരായ ലിവർപൂളിനെ പരാജയപ്പെടുത്തി ക്വാട്ടർ ഫൈനൽ ഉറപ്പിച്ച് സ്പാനിഷ് കരുത്തർ റയൽ മാഡ്രിഡ്. ചരിത്രപരമായ മടങ്ങിവരവിന് ലിവർപൂൾ സജ്ജമായെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. കരീം ബെൻസേമ അടിച്ച ഏകപക്ഷീയമായ ഒരുഗോളിനാണ് തോൽവി. ഇതോടെ പരാജയപ്പെട്ട് ലിവർപൂൾ ടൂർണമെന്റിൽ നിന്ന് പുറത്തായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളിയുടെ ആദ്യ പകുതിയിൽ റയൽ മാഡ്രിഡിന്റെ ഗോൾ ശ്രമങ്ങളെ മികവുറ്റ രീതിയിലാണ് ലിവർപൂൾ ഗോൾ കീപ്പർ അലിസൺ പ്രതിരോധിച്ചത്. കളിയുടെ 79-ാം മിനിറ്റിലാണ് ബെൻസേമയുടെ മനോഹരമായ ഗോൾ പിറന്നത്.

പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ആൻഫീൽഡിൽ വച്ച് റയൽ മാഡ്രിഡ് ലിവർ പൂളിനെ 5-2 എന്ന നിലയിൽ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഒരുഗോൾ കൂടി അടിച്ചതോടെ 6- 2 അഗ്രഗേറ്റ് സ്‌കോറുമായാണ് റയൽ അവസാന എട്ടിലേക്ക് മുന്നേറിയത്.