13
Jun 2025
Fri
13 Jun 2025 Fri
Livia, the relative who framed Sheela Sunny in a fake drug case, is in custody

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ അവരുടെ ബന്ധുവായ ലിവിയ ജോസ് പിടിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസ്, ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍പ്പെട്ടതോടെ മുങ്ങിയതോടെ ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയയെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സഹോദരിയുടെ ഭര്‍തൃമാതാവായ ഷീലയുടെ വിദേശയാത്ര മുടക്കാന്‍ വ്യാജ ലഹരി കേസില്‍ പ്രതിയാക്കുകയായിരുന്നുവെന്നാണ് കേസ്.

കൂട്ടുപ്രതിയായ നാരായണദാസ് അറസ്റ്റിലായതിന് പിന്നാലെയാണ് ലിവിയയുടെ പങ്ക് പുറത്തുവന്നത്. ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തിയതില്‍ ഗൂഢാലോചനക്കുറ്റമാണ് പ്രതി എംഎന്‍ നാരായണദാസിനെതിരെ എക്‌സൈസ് ചുമത്തിയത്. കേസില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ലിവിയ ദുബായിലേക്ക് കടന്ന്.. പിന്നീടാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ലിവിയയെ നാളെ കേരളത്തില്‍ എത്തിച്ച് ചോദ്യംചെയ്യും.

2023 മാര്‍ച്ചിലാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്‌സൈസ് പിടിച്ചെടുക്കുത്തത്. തുടര്‍ന്ന് ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു. ഷീലയില്‍ നിന്ന് ലഭിച്ച വസ്തുക്കളുടെ രാസ പരിശോധന ഫലത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനാകാതിരുന്നതോടെ കേസ് ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് പനരന്വേഷണവും തുടങ്ങി.

ഷീല സണ്ണിയും ലിവിയയുമായി കുടുംബതര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഷീലയെ കുടുക്കാന്‍ ലിവിയയുടെ സുഹൃത്ത് തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസിന്റെ സഹായം തേടുകയായിരുന്നു.
ഷീല സണ്ണിയുടെ ഹാന്‍ഡ് ബാഗിലും സ്‌കൂട്ടറിലും ലഹരി സ്റ്റാംപുണ്ടെന്നായിരുന്നു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയ വിവരം. ഇതുപ്രകാരമാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്.

ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ബെംഗളുരുവില്‍ വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് യുവതിയുടെ അടുത്ത സുഹൃത്തായ നാരായണദാസ് ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് വെച്ച് എക്‌സൈസിന് വിവരം കൈമാറിയത്.

Livia Jose, the relative of beauty parlor owner Sheela Sunny in Chalakudy, has been arrested in a fake drug case. Livia Jose is the sister of Sheela Sunny’s niece. They were arrested when they landed in Mumbai from Dubai.