27
Jul 2026
Mon
27 Jul 2026 Mon
Home minsiter orders investigation against RSS leader T G Mohandas

ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിനെതിരേ അന്വേഷണത്തിനുത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൈബര്‍ സെല്‍ ഐജി പി പ്രകാശിനാണ് അന്വേഷണച്ചുമതല. എഐവൈഫ്, എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളാണ് മോഹന്‍ദാസിനെതിരേ പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു ടി ജി മോഹന്‍ദാസിന്റെ പ്രതികരണം. പ്രക്ഷോഭകര്‍ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവര്‍ അഴിഞ്ഞാടുകയാണെന്നും യൂട്യൂബ് വീഡിയോയിലൂടെ മോഹന്‍ദാസ് അധിക്ഷേപിച്ചിരുന്നു.

ALSO READ: പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കേന്ദ്രത്തിന് സിജെപിയുടെ മുന്നറിയിപ്പ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക