വയനാട്: ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് വയനാട്ടില്‍ ലോട്ടറി തൊഴിലാളിയായ യുവാവ് ജീവനൊടുക്കി. അരിമുള സ്വദേശിയായ അജയ് രാജ് ആണ് മരിച്ചത്. അജയ് രാജിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രം സുഹൃത്തുക്കള്‍ക്കടക്കം ലോണ്‍ ആപ്പ് സംഘം അയച്ചുനില്‍കിയിരുന്നു.
|
വെള്ളിയാഴ്ച വില്‍പ്പനയ്ക്കുള്ള ലോട്ടറി എടുക്കാനായി പോയ അജയ് രാജിനെ കാണാതാവുകയായിരുന്നു. തിരച്ചിലില്‍ അരിമുള എസ്റ്റേറ്റിന് സമീപം യുവാവിന്റെ വാഹനം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അജയ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അജയ് രാജ് ആപ്പില്‍ നിന്നും ലോണ്‍ എടുത്തിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അജയ് രാജിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എറണാകുളം കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതിനു പിന്നിലും ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂട്ട ആത്മഹത്യക്കു ശേഷം യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ലോണ്‍ ആപ്പ് സംഘം യുവതിയുടെ ബന്ധുക്കള്‍ക്കടക്കം അയച്ചുനല്‍കിയിരുന്നു.





