മുംബൈ: ഇന്ത്യയില്‍ പൗരന്‍മാരുടെ സവിശേഷ തിരിച്ചറിയല്‍ സംവിധാനമായ 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പലതവണ അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ആധാര്‍ ലോക്ക്‌ചെയ്ത് തട്ടിപ്പിനുള്ള വഴി അടക്കാന്‍ കഴിയും. ആധാര്‍ നമ്പര്‍ തട്ടിപ്പുകാരുടെ കൈവശം എത്തുന്നതോടെ ഉപഭോക്താവ് അറിയാതെ യു.പി.ഐ ഇടപാട് നടത്താനും പണം പിന്‍വലിക്കാനും അല്ലെങ്കില്‍ വ്യാജ ബാങ്ക് ലിങ്കുകള്‍ സൃഷ്ടിക്കാനും കഴിയുന്നതിനാലാണ് തട്ടിപ്പിന് അവസരമൊരുങ്ങുന്നത്.
ബയോമെട്രിക്‌സ് സംവിധാനംവഴിയുള്ള ആധാര്‍ പേയ്‌മെന്റുകള്‍ക്ക് (എ.ഇ.പി.എസ്) പല ഗ്രാമീണ, നഗര ബാങ്കുകളിലും ഉപഭോക്താവിന്റെ കൈവശം ഫോണ്‍ ആവശ്യമില്ല, വിരലടയാളം മാത്രം മതിയാകും. ഇവിടെയാണ് അപകടം പതിയിരിക്കുന്നത്. ആധാര്‍ നമ്പര്‍ സ്വന്തമാക്കി ഫോണില്‍ വിരലടയാളം സൃഷ്ടിക്കാനും ശേഷം ഗ്രാമീണ ബാങ്കിങ് ഏജന്റിലേക്ക് പോയി എ.ഇ.പി.എസ് വഴി പണം പിന്‍വലിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയും. ഉപഭോക്താവിന്റെ ഫോണിലേക്ക് എസ്.എം.എസ്സോ കോളോ പോകാതെ തന്നെ ഇത്തരത്തില്‍ പണം പിന്‍വലിക്കാമെന്നതിനാലാണ് തട്ടിപ്പുകാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നത്. എന്നാല്‍, ആധാര്‍ സുരക്ഷിതമാക്കി ഇത്തരത്തിലുള്ള തട്ടിപ്പ് തടയാം.
നടപടി പൂര്‍ത്തിയായാല്‍ ഉപഭോക്താവിന്റെ വിരല്‍, ഐറിസ് അടയാളങ്ങളും വിവരങ്ങളും സുരക്ഷിതമായിരിക്കും.
|
വീട്ടിലിരുന്നും ആധാര്‍ ലോക്ക് ചെയ്യാം
ആധാര്‍ നടത്തിപ്പുകാരായ യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒരുമിനിറ്റ് കൊണ്ട് ആധാര്‍ സ്വകാര്യ വ്യക്തികള്‍ക്കും ലോക്ക് ചെയ്യാവുന്നതാണ്. അതിന്റെ രൂപം ഇങ്ങനെ:
* uidai.gov.in സന്ദര്‍ശിക്കുക. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കുക.
* സൈറ്റിന്റെ മുകളില്‍ കാണുന്ന My Aadhaar എന്നതില്‍ ക്ലിക്ക് ചെയ്യുക
* തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍ ‘AAdhaar Service’ തെരഞ്ഞെടുക്കുക.
* Aadhaar Lock/Unlock എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പുതിയ വിന്‍ഡോ വരും. അതില്‍ next ക്ലിക്ക് ചെയ്തു Lock Aadhaar സെലക്ട് ചെയ്ത് വിര്‍ച്വല്‍ ഐ.ഡി (വി.ഐ.ഡി) നമ്പര്‍ കൊടുക്കുക. ആധാറിലെ വിവരങ്ങളും നല്‍കുക.
* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കെത്തുന്ന ഒ.ടി.പി ടൈപ്പ് ചെയ്യുന്നതോടെ ലോക്ക് ചെയ്യുന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക.
Your Aadhaar number is very important. It’s so powerful that it can help someone get into your bank account and steal your money. What makes it worse? You might not even know it’s happening until it’s too late.


