29
May 2024
Mon
29 May 2024 Mon
loksabha election 2024 fourth phase

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 96 മണ്ഡലങ്ങളാണ് ഇന്ന് വിധി എഴുതുന്നത്. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കും. കഴിഞ്ഞ ഘട്ടങ്ങളിലെപ്പോലെ തന്നെ പോളിങ് ശതമാനം കുറയുമോ എന്ന ആശങ്കയിലാണ് മുന്നണികള്‍. ( Lok sabha poll 2024; Fourth phase live )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറിലുമാണ് ഇന്ന് വോട്ടെടുപ്പ്. ആന്ധ്ര പ്രദേശിലെ 25, തെലങ്കാനയിലെ 17 മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും.

ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ 8, ബീഹാറില്‍ 5, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ 4 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലെത്തും. 2019ലെ തിരഞ്ഞെടുപ്പില്‍ 96ല്‍ 42 മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാല്‍, പ്രതിപക്ഷ നിരയില്‍ ശ്രദ്ധേയനായി മാറിയ അരവിന്ദ് കെജ്‌രിവാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതും പ്രചാരണ രംഗത്ത് സജീവമായത് നാലാം ഘട്ടത്തില്‍ എന്‍ഡിഎക്ക് തിരിച്ചടിയാവും.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍, അസദ്ദുദ്ദീന്‍ ഉവൈസി, മാധവി ലത തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക പാര്‍ട്ടികളേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും ഒരു പോലെ അലട്ടുന്നുണ്ട്. പരമാവധി പ്രവര്‍ത്തകരെ ബൂത്തിലെത്തിച്ച് തങ്ങളുടെ വോട്ടുറപ്പിക്കാനുള്ള കഠിന പരിശ്രത്തിലാണ് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും.