|
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബൂത്തില്‍ എന്‍ഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ 232ാം നമ്പര്‍ ബൂത്തിലാണ് താമര ചിഹ്നത്തിന് മറ്റു ചിഹ്നങ്ങളെക്കാള്‍ വലിപ്പം കൂടിയെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മറ്റ് മുന്നണി പ്രവര്‍ത്തകരാണ് താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന ആക്ഷേപവുമായി രംഗത്തെത്തിയത്.
കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് പുരോഗമിക്കുന്നു. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലെയും ബൂത്തുകളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണ്. ചൂട് കൂടും മുമ്പ് വോട്ട് ചെയ്യാനുള്ള ശ്രമവും ഇന്ന് ജുമുഅ ദിവസമാണെന്നതും രാവിലെ പോളിങ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ആദ്യ മണിക്കൂറില്‍ തന്നെ പോളിങ് 5 ശതമാനം കടന്നു.
നിലവില്‍ തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. രാവിലെ 8.30ന് ഉള്ള കണക്ക് പ്രകാരം ഇവിടെ പോളിങ് ശതമാനം 6.40 ആയി. കാസറഗോഡ് ആണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്, 3.10 ശതമാനം.
ആറ്റിങ്ങല്‍-6.30,
കൊല്ലം-5.80,
പത്തനംതിട്ട-5.50,
മാവേലിക്കര-5.30,
ആലപ്പുഴ-5.20,
കോട്ടയം-5.40,
കോട്ടയം-5.40,
ഇടുക്കി-4.90,
എറണാകുളം-6.20,
ചാലക്കുടി-5.90,
തൃശൂര്‍-6.10,
ആലത്തൂര്‍-5.30,
പാലക്കാട്-5.80,
പൊന്നാനി-5.70,
മലപ്പുറം-5.30,
കോഴിക്കോട്-5.80,
വയനാട്-5.20,
വടകര-5.10,
കണ്ണൂര്‍-5.96
എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം.


