03
May 2024
Thu
03 May 2024 Thu

കൊച്ചി: ആലുവയില്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുട്ടത്തുവച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം എന്നാണ് പ്രാഥമിക നിഗമനം. എന്നാല് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

അപകടം നടന്നതിനു സമീപമായി മറ്റൊരു അപകടവും സംഭവിച്ചു. ലോറി തൂണില്‍ ഇടിച്ചതുകണ്ട് നിര്‍ത്തിയ കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചു. ഇതിൽ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതള്ള.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക