02
Jul 2023
Mon
02 Jul 2023 Mon

ബംഗളൂ​രു​വി​ൽ നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്ക് ത​ക്കാ​ളി ലോഡുമായി പോയ ലോ​റി കാ​ണാ​താ​യെ​ന്ന് പ​രാ​തി. 21 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ത​ക്കാ​ളി​യാ​ണ് ലോ​റി​യി​ലു​ള്ള​ത്. കോ​ലാ​റി​ലെ എ​സ്‌​വി​ടി ട്രേ​ഡേ​ഴ്‌​സി​ലെ മു​നി​റെ​ഡ്ഡി​യു​ടെ​ ഉടമസ്ഥതയിലുള്ളതാണ് ലോറി .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ലാ​റി​ൽ നി​ന്ന് തക്കാളിയും കയറ്റി ലോറി ജയ്പൂരിലേക്ക് പുറപ്പെട്ടത്. ജൂ​ലൈ 29 ന് ​രാ​ത്രി 8.30 വ​രെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ​ ഉടമയു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് വി​വ​ര​മി​ല്ല.

ലോറി അ​പ​ക​ട​ത്തി​ൽ പെ​ട്ടതാണോ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്‌​ന​മാ​ണോ എ​ന്ന​കാ​ര്യ​വും പൊലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അടുത്തിടെ തക്കാളിക്ക് വൻതോതിൽ വിലകൂടിയിരുന്നു. ഈ സാഹചര്യത്തിൽ മോഷ്ടാക്കൾ ലോറിയെ ലക്ഷ്യമിട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക