|
അബുദാബി: ശൈത്യകാലം എത്തിയതോടെ യുഎഇയുടെ ചില ഭാഗങ്ങളിൽ തണുത്ത് വിറയ്ക്കുന്നു. സീസണിൽ ഏറ്റവും കുറഞ്ഞ താപനില ആണ് ഇന്ന് യുഎഇയിൽ രേഖപ്പെടുത്തിയത് . ഇന്ന് പുലര്‍ച്ചെ 6.45 ന് റക്നയില്‍ (അല്‍ ഐയ്ന്‍) 7.1 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
അൽ ഐനിലെ ഈ പ്രദേശം പലപ്പോഴും ശൈത്യകാലത്ത് താഴ്ന്ന താപനില രേഖപ്പെടുത്തുന്ന സ്ഥലം ആണ്. നദീതടം, മരങ്ങൾ, മൺകൂനകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഭൂപ്രകൃതിയ്‌ക്കൊപ്പം, റക്‌നയിലെ മണൽ പോലും വ്യത്യസ്തമാണെന്ന് എൻസിഎമ്മിൽ നിന്നുള്ള ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. വായു ഉയരത്തിൽനിന്ന് താഴ്ന്ന ഉയരങ്ങളിലേക്ക് നീങ്ങുമ്പോൾ ആണ് അന്തരീക്ഷം തണുക്കുന്നത്. ഇത് താപനില കുറയുന്നതിന് കാരണമാകുന്നു. അദ്ദേഹം വിശദീകരിച്ചു.
പരമ്പരാഗത അറേബ്യൻ ഗൾഫ് കലണ്ടർ അനുസരിച്ച്.ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തരംതിരിക്കുന്നു: “അൽ മേരിയിലെ അർബ”, “അൽ അഖ്‌റാബിയിലെ അർബ” എന്നിങ്ങനെ. ഇവ ഓരോന്നും 40 ദിവസം നീണ്ടുനിൽക്കുന്ന കാലവസ്ഥ ആണ്. “അൽ മേറേയിലെ അർബ” ഇന്നലെ ( ഡിസംബർ 28) തുടങ്ങി. കഠിനമായ തണുപ്പും മഴയും അടയാളപ്പെടുത്തുകയും ചെയ്യുന്നു





