ദുബൈ: അവധികഴിഞ്ഞെത്തുന്ന കുട്ടികളെ വരവേൽക്കാൻ ‘മെഗാ ബാക്ക് ടു സ്കൂൾ’ കാംപയിനുമായി ലുലു (Lulu back to school campaign). ഒരു ലക്ഷം ദിർഹമിന്റെ സ്കോളർഷിപ്പുൾപ്പെടെ മെഗാ ഓഫറുകളാണ് ഇത്തവണ ബാക്ക് ടു സ്കൂൾ കാംപയിനിൽ ഒരുക്കിയിട്ടുള്ളത്. സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, ടാബ് ഗാഡ്ജെറ്റുകൾ തുടങ്ങിയവയുടെ ഏറ്റവും മികച്ച ശേഖരമാണ് ഇതിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുള്ളത്. സ്മാർട്ട് വാച്ചുകൾക്കടക്കം സ്പെഷൽ കോംബോ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ബ്രാൻഡഡ് ഉത്പന്നങ്ങൾ മിതമായ നിരക്കിലാണ് നൽകുന്നതെന്ന് ലുലു ബയിങ്ങ് ഡയരക്ടർ മുജീബ് റഹ്മാൻ അറിയിച്ചു.
|
വിദ്യാർഥികൾക്കായി ഒരു ലക്ഷം ദിർഹമിന്റെ സ്കോളർഷിപ്പാണ് ബാക്ക് ടു സ്കൂൾ കാംപയിനിലെ ഏറ്റവും വലിയ ആകർഷണം. നൂറ് ദിർഹമിനോ, അതിനു മുകളിലോ തുകയ്ക്ക് ഷോപ് ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 ദിർഹം വീതം സ്കോളർഷിപ് ലഭിക്കും. കൂടാതെ, സാംസങ്ങ് ടാബ്, ജെബിഎൽ ഇയർ ഫോൺ, സ്റ്റഡി ടേബിൾസ് തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും.
\സ്കൂൾ യൂനിഫോം 53 കേന്ദ്രങ്ങളിൽ \
48 ലുലു ഹൈപർ മാർക്കറ്റുകൾ ഉൾപ്പെടെ 53 കേന്ദ്രങ്ങളിൽനിന്നും സ്കൂൾ യൂനിഫോം വാങ്ങാനാകും. കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിലെ യൂനിഫോമുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമേ, അൽ ദഫ്ര, അൽ വജാൻ, അൽ ഖുഅ, ദൽമ ഐലൻഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും യൂനിഫോം ലഭിക്കും.
യൂനിഫോം റീസൈക്ലിങ് സുസ്ഥിരതയുടെ പ്രധാന്യം ഉയർത്തിക്കാട്ടി പ്രത്യേക യൂനിഫോം റീസൈക്ലിങ് പോയിന്റുകളും ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്കോ വിദ്യാർഥികൾക്കോ ലുലു സ്റ്റോറുകളിലെ ഈ പോയിന്റുകളിൽ പഴയ യൂനിഫോം നിക്ഷേപിക്കാം. പുനരുപയോഗ പ്രക്രിയയിലൂടെ അർഹരായവരുടെ കൈകളിലേക്ക് ഈ സഹായം എത്തിച്ചേരും.
Lulu mega back to school campaign more scolarships including on lakh dirham


